|
About Me
|
ഈ പ്രപഞ്ചത്തിലെ, സൌരയൂഥത്തിലെ, ഭൂമിയിലെ, ഏഷ്യന്‍ വന്‍കരയിലെ, ഇന്ത്യയിലെ, കേരളത്തിലെ, തൃശ്ശൂര്‍ ജില്ലയിലെ, തലപ്പിള്ളി താലൂക്കിലെ, വേലൂര്‍ പഞ്ചായത്തിലെ, വെള്ളാറ്റഞ്ഞൂരെന്ന ഗ്രാമത്തിലെ, കണ്ണനായിക്കല്‍ എന്ന് വീട്ടുപേരുള്ള ഫ്രാന്‍സീസിന്റെയും വെള്ളറ എന്ന വീട്ടുപേരുള്ള മേരിയുടെയും മകനായി ജനിച്ച്, വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമാ നാഥാ പള്ളിയിലെ നഴ്സറിയില്‍ പഠിച്ച്, പുലിയന്നൂരിലെ സെന്റ് തോമസ് യുപി സ്കൂളില്‍ ആദ്യവിദ്യാഭ്യാസം നേടി, തയ്യൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, വടക്കാഞ്ചേരി വ്യാസാ എന്‍ എസ് എസ് കോളേജില്‍ പ്രീഡിഗ്രീ പഠിച്ച്, ശ്യാം സുന്ദറിന്റെ പ്രസിഡന്റ്സ് അക്കാദമിയില്‍ നിന്ന് ബിഎ ഇംഗ്ലീഷ് ബിരുദം നേടി, കോലഴി ചിന്മയയില്‍ നിന്ന് എംഎ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദമെടുത്ത് ചെന്നൈയിലേക്ക് വണ്ടി കയറി, ബേക്കറിയില്‍ സെയില്‍സ്‌മാനായും സ്കൂള്‍ ടീച്ചറായും കെമിക്കല്‍ കമ്പനിയില്‍ അഡ്‌മിനിസ്‌ട്രേറ്ററായും അഡ്‌വര്‍ട്ടൈസിംഗ് കമ്പനിയില്‍ കോപ്പി റൈറ്ററായും ജോലി നോക്കി, പിന്നീട് ഒരു ലോക്കലൈസേഷന്‍ കമ്പനിയില്‍ ചേര്‍ന്ന്, മങ്ങാടുനിന്ന് ജെയ്സിയെ കല്യാണം കഴിച്ച്, ഹരിതയെന്ന ഒരു സുന്ദരിക്കുട്ടിയെ വാര്‍ത്തെടുത്ത്, അങ്ങനെ സസുഖം ചെന്നൈയില്‍ വിഹരിക്കുന്നു.
|
|
My Portals (2)
അവസാനം പരിഷ്കരിച്ചത്: വെള്ളിയാഴ്ച്ച, ഏപ്രില്‍ 24, 2009 4:32 AM
അവസാനം പരിഷ്കരിച്ചത്: വെള്ളിയാഴ്ച്ച, മാര്‍ച്ച് 13, 2009 2:17 AM
|
|